Wednesday, January 4, 2012

വീണ്ടും ഒരു ഡിസംബര്‍ ....

ലുര്‍ധു പള്ളിക്കാര്‍ക്ക് ഡിസംബര്‍ ആഘോഷങ്ങളുടെ മാസമാണ്. പണ്ട് 25 നോയംബില്‍ അരമനയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിച്ച് പെരുന്നാള്‍ ആഘോഷിക്കാറുള്ള ടീമുകള്‍ ആണ്. പക്ഷെ ഇപ്പോള്‍ അങ്ങനെ അല്ല.. ചില പ്രായോഗികവാധികളുടെ സമ്മര്‍ദം മൂലം ക്രിസ്മസ് കഴിഞ്ഞിട്ടുള്ള ആദ്യത്തെ ഞായറാഴ്ചത്തേക്ക് പെരുന്നാള്‍ മാറ്റി. ചുരുക്കം പറഞ്ഞാല്‍ ഡിസംബറിലെ അവസാനത്തെ ആഴ്ച 4  ആഘോഷങ്ങളാണ്. ക്രിസ്മസ്, പെരുന്നാള്‍, ഉണ്ണിമിശിഹ പള്ളി പെരുന്നാള്‍ (ഇത് അവിടത്തെ ഒരു കപ്പെല്ലയാണ്) പിന്നെ ന്യൂ യീറും. ഇതില്‍ എല്ലാം പൊതുവായി കാണപ്പെടുന്ന 3 കാര്യങ്ങളാണ്‌ ഉള്ളത്. കുപ്പി, മീന്‍കറി & ചിക്കന്‍ റോസ്റ്റ്. ഈ കാരണങ്ങള്‍ കൊണ്ട് ഒക്കെ തന്നെ ഡിസംബര്‍ അവസാന ആഴ്ച ഞാന്‍ മിക്കവാറും വീട്ടില്‍ കാണും. ഇപ്രാവശ്യത്തെ ഡിസംബറിനു എന്നെ സംഭന്ധിച്ചിടത്തോളം ഒരു ആഘോഷം കൂടി ഉണ്ട് - എന്‍റെ അങ്കിള്‍ ഇന്‍റെ മകന്‍റെ കല്യാണം. കക്ഷി അങ്ങ് മസ്കെറ്റില്‍ ആണ്. അപ്പോള്‍ ലീവ് തീരുന്നതിനു മുന്നേ സമ്മതം തൊട്ടു ഹണി മൂണ്‍ വരെ തീരണം. 

അങ്ങനെ കാത്തിരുന്ന ഡിസംബര്‍ ആയി... കേരളം 'ഗോഡ്സ് ഓണ്‍ കണ്‍ട്രി' ആയതു കൊണ്ട് കേരളത്തിന്‍റെ പുറത്തു താമസിക്കുന്ന സാധാരണക്കാരായ മലയാളികള്‍ക്ക് വരാന്‍ പറ്റാത്ത അവസ്ഥ ആയി. എല്ലാ വിനോദസഞ്ചാരികള്‍ക്കും ന്യൂ ഇയര്‍ ആഘോഷിക്കാന്‍ കേരളം മതി. അത് കൊണ്ട് ഫ്ലൈറ്റ് ടിക്കറ്റ്‌ ഇന്‍റെ ചാര്‍ജ് മൂന്നും നാലും ഇരട്ടി. ട്രെയിനില്‍ ആണേല്‍ ടികെടും കിട്ടാന്‍ ഇല്ല. എങ്ങനെയോ ഭാഗ്യത്തിന് എനിക്ക് മുംബൈ തിരുവനതപുരം ട്രെയിനില്‍ ഒരെണ്ണം കിട്ടി. ഇത്രയും ദൂരം ട്രെയിനില്‍  ഉള്ള യാത്ര  നടത്തിയിട്ട് കുറച്ചു അധികം നാളായി. ഏകദേശം ഒരു പതിനഞ്ചു വര്‍ഷം ആയി കാണും. അന്ന് വീട്ടു കാരുടെ കൂടെ ഒരു ഡല്‍ഹി - തൃശൂര്‍ യാത്ര ചെയ്യ്തിട്ടുണ്ട്. മുപ്പതു മണികൂര്‍ എങ്ങനെ തള്ളി നീക്കും എന്നാ ഒരു ഉത്തരം കിട്ടാത്ത ചോദ്യം എന്‍റെ മനസ്സില്‍ ഉണ്ടേലും ഒരു പുതിയ അനുഭവം ആസ്വദിക്കാം എന്നാ ത്രില്ലില്‍ ഞാന്‍ പൂനെ സ്റ്റേഷനില്‍ എത്തി. അധികം തമിസിയാതെ ട്രെയിന്‍ എത്തി. കയറി ഇരുന്നു യാത്ര തുടങ്ങി. 

പുറത്തു പല തരത്തില്‍ ഉള്ള കൃഷി സ്ഥലങ്ങളും, മലകളും, കുന്നുകളും ഒക്കെ കാണാന്‍ ഉണ്ടായിരുന്നു. ദൂരേക്ക് ഒരു ലക്ഷ്യവും ഇല്ലാതെ വെറുതെ നോക്കിയിരുന്നു സമയം പോയത് അറിഞ്ഞില്ല. ഒരു പ്ര്യെതെക അനുഭൂതി. എല്ലാത്തിനോടും വിട്ടുനില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ശാന്തത. ഞാന്‍ അത് ശരിക്കും ആസ്വദിച്ചു. അപ്പോഴേക്കും ഇരുട്ടായി. പിന്നെ പുറത്തോട്ടു നോക്കിയിരിനിട്ടു കാര്യം ഇല്ല. കുറച്ചു നേരം എന്തൊക്കയോ ആലോചിചിരുന്നിട്ടു മെല്ലെ ഡിന്നര്‍ കഴിച്ചു. ഡിന്നര്‍ഇന് ചിത്ര ചപ്പാത്തി തന്നു വിട്ടിരുന്നു. ഒരു 8  മണിയോടെ ഞാന്‍ കിടന്നു. രാവിലെ എഴുനേറ്റു പിന്നെയും കുറച്ചു നേരം പുറത്തോട്ടു നോക്കി ഇരുന്നു. അപ്പോഴും ട്രെയിന്‍  ആന്ധ്രയുടെ ഏതോ ഉള്പ്രധേശങ്ങളിലൂടെ ആയിരുന്നു സഞ്ചരിച്ചു കൊണ്ടിരുന്നത്. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ബോറടിച്ചു തുടങ്ങി. അപ്പോള്‍ കയ്യില്‍ കരുതിയിരുന്ന പുസ്തകം പതുക്കെ തുറന്നു. ടൈംസ്‌ ഓഫ് ഇന്ത്യ യുടെ ബ്ലോഗ്‌ ഉകളുടെ ഒരു സമാഹരണം ആയിരുന്നു അത്. മിക്കതിലും ഇന്ത്യയിലെ ഭരണം ഇല്ലായ്മയും അഴിമതികള്‍ക്കും എതിരെ ഉള്ള ജനങ്ങളുടെ വികാര പ്രകടനങ്ങള്‍ ആയിരുന്നു. ഓരോ ലേഘനവും  വായിക്കും അത് കഴിഞ്ഞു കുറച്ചു നേരം അതിനെ കുറിച്ച് ആലോചിചിരിക്കും. അങ്ങനെ നേരം പോയി കൊണ്ടിരിന്നു. 

ഏകദേശം സേലം സ്റ്റേഷന്‍ ആയപ്പോള്‍ ഒരു കൂട്ടം ജാപ്പനീസ്‌ വിദ്യാര്‍ഥികള്‍ എന്‍റെ സീറ്റ്‌ ഇന്‍റെ തൊട്ട അടുത്തുള്ള സീറ്റുകളില്‍ വന്നിരുന്നു. അവരുടെ കൂടെ ഒരു മലയാളം സംസാരിക്കുന്ന ഒരു മനുഷ്യനെയും കണ്ടു. അദ്ദേഹം ഫോണിലൂടെ മലയാളത്തില്‍ സംസാരിക്കുന്നതു എനിക്ക് കേള്‍ക്കാം. ഞാന്‍ വിചാരിച്ചു അദ്ദേഹം അവരുടെ വല്ല ടൂറിസ്റ്റ് ഗൈഡ് ആയിരിക്കും എന്ന്. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് സ്റ്റേഷന്‍ ഏതാണെന്ന് ചോദിച്ചു. അവസരം പാഴാക്കാന്‍ എനിക്ക് തോന്നിയില്ല.ഞാന്‍ ഈറോഡ്  യെന്നും, ട്രെയിന്‍ 2 . 5  മണികൂര്‍ വൈകി  ആണ്  ഓടുന്നതും എന്ന് പറഞ്ഞു. എന്നിട്ട് അവരെ കുറിച്ച് ചോദിച്ചു. അദ്ദേഹം അവര്‍ സ്റ്റഡി ടൂര്‍ വന്നതാണെന്ന് മാത്രം പറഞ്ഞു. എനിട്ട്‌ TTE യെ അന്വേഷിച്ചു പോയി. കുറച്ചു നെരംതിനു ശേഷം TTE യും അദ്ദേഹവും മാറി നിന്ന് എന്തോ രഹസ്യം പറയുന്നത് ഞാന്‍ കണ്ടു. ഞാന്‍ പിന്നെയും പുസ്തകം വായിക്കാന്‍ തുടങ്ങി.   അത് കഴിഞ്ഞു അദ്ദേഹം തിരിച്ചു വളരെ ആശ്വാസത്തോടെ വന്നിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എനിട്ട്‌ അദ്ദേഹം തന്നെ എന്നോട് കഥ പറഞ്ഞു തുടങ്ങി. അവര്‍ ജപ്പാനിലെ 'കൊച്ചി' സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ്. അദേഹം അവരുടെ പ്രൊഫസര്‍ - പേര് Dr . സന്തോഷ്‌ . മുല്ല പെരിയാര്‍ സംഭവം ആളി കത്തികൊണ്ടിരിക്കുന്ന സമയത്ത് ഇവരുടെ ടൂര്‍ ബസ്‌ വാളയാറില്‍ വച്ച് തടഞ്ഞു. അത് കൊണ്ട് അവര്‍ക്ക് തമിഴ് നാട് കാണാന്‍ വേറെ ബസ്‌ ഏര്‍പ്പാട് ആക്കേണ്ടി വന്നു. അത് കഴിഞ്ഞു ഇനി അവര്‍ തിരുവനന്തപുരത്തോട്ട് പോകുവാണ്. അതിനു അവര്‍ പാലക്കാടു നിന്ന് ട്രെയിന്‍ ബുക്ക്‌ ചെയ്തിരുന്നു.  ബസിന്‍റെ പ്രശ്നം വന്നപ്പോള്‍ അവര്‍ സേലം തൊട്ടു പാലക്കാടു വരെ ഞാന്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ട്രെയിനില്‍ ബുക്ക്‌ ചെയ്തു. ഇ ട്രെയിന്‍ 2  മണികൂര്‍ ലേറ്റ് ആയതു കൊണ്ട് അവരുടെ പാലക്കാടില്‍ നിന്നുള്ള ട്രെയിന്‍ മിസ്സ്‌ ആയി. ഇനി അവര്‍ക്ക് ഇ ട്രെയിന്‍ ഇല്‍ തന്നെ തിരുവനന്തപുരതോട്ടു ടിക്കറ്റ്‌ വേണം. അതായിരുന്നു നേരത്തെ TTE  ആയിട്ടുള്ള രഹസ്യ സംഭാഷണം. ഒരു 1000  ഇന്‍റെ ഗാന്ധി എടുത്തു വീശയിപ്പോള്‍ ടിക്കറ്റ്‌ എല്ലാം ഓക്കേ!!!! 

അവസാനം തൃശൂര്‍ സ്റ്റേഷന്‍ എത്തി. ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ പിന്നെയും തൃശൂര്‍ ഇല്‍ !!!! കഴിഞ്ഞ ഡിസംബര്‍ ഇല്‍ തൃശൂര്‍ ഇനോട് വിട പറഞ്ഞതാണ്‌ . മനസ്സില്‍ ഒരു ആശ്വാസവും സന്തോഷവും ഒക്കെ വന്നു.  

തലേന്ന്  തന്നെ ഞാന്‍ കല്യാണ വീട്ടില്‍ എത്തി. ബന്ധുക്കളും നാട്ടുകാരും ഒക്കെ ഓരോ കാര്യങ്ങള്‍ക്കായി ഓടി നടക്കുന്നു. അടുത്ത ദിവസത്തെ കല്യാണം ഇന്‍റെ ഒരു ആവേശം എല്ലാവരിലും കാണാം. അപ്പോഴാണ് ആരോ പറഞ്ഞത് ചെക്കനെ 'കെട്ടാന്‍' പടിപിച്ചു കൊടുക്കാന്‍ . മിക്കവരും ഒരു പ്രാവശ്യം കെട്ടിയിട്ടുണ്ടെങ്ങിലും ആര്‍ക്കും താലി കെട്ടുന്നത് എങ്ങനെ ആണെന്ന് ഓര്‍മയില്ല. അപ്പോള്‍ അയല്‍പക്കത് ഉള്ള ചേട്ടന്‍ പറഞ്ഞു താലി കെട്ടുന്നത് "ആണ്കെട്ടാണ്" , "പെണ്കെട്ടാകരുത്". എന്‍റെ മനസ്സില്‍ ഒരു സംശയം തോന്നി എന്താ ആണ്കെട്ടും പെണ്കെട്ടും തമ്മില്‍ ഉള്ള വ്യത്യാസം? ഞാന്‍ ആരോടും ചോദിച്ചില്ല. പക്ഷെ എന്‍റെ മനസ് അറിഞ്ഞ പോലെ ഉത്തരവും ആ ചേട്ടന്‍ തന്നെ പറഞ്ഞു.  ശരിക്ക് കെട്ടിയാല്‍ അത് തന്നെ അഴിഞ്ഞു പോകില്ല പോലും. 
അങ്ങനെ നില്‍ക്കുമ്പോഴാണ് "കെട്ട്" അറിയുന്ന ആളെ ഔസെഫ് പുണ്യാളന്‍ മുന്നില്‍ കൊണ്ട് നിറുത്തി തന്നത്. കെട്ടേണ്ടത് എങ്ങനെ എന്ന് "ചെക്കനെ" കാണിച്ചു കൊടുത്തു. ഒപ്പം ഏത് കെട്ടാന്‍ പാടില്ല എന്ന് കൂടി പറഞ്ഞു കൊടുത്തു. ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത് ആദ്യം ചെയ്യുക എന്ന് മനുഷ്യന്‍റെ ഒരു പ്രകര്‍ത്ഥം ആണല്ലോ. ആദ്യം ഒക്കെ അവന്‍റെ കെട്ട് ശരി ആയില്ലെങ്ങിലും പിന്നീട് കെട്ടുകള്‍ ശരി ആകാന്‍ തുടങ്ങി. 

അങ്ങനെ കല്യാണ ദിവസം ആയി.. പള്ളിയില്‍ ചടങ്ങുകള്‍ തുടങ്ങാറായി. കല്യാണ പെണ്ണും ചെക്കനും മുന്നില്‍ വന്നു നിന്ന്. ബാക്കി  ബന്ധുക്കളും നാട്ടുകാരും, കൂട്ടുകാരും ഒക്കെ പുറകില്‍ നില്‍ക്കുന്നു.  അങ്ങനെ നില്‍ക്കുമ്പോള്‍ ആരോ അവനോടു ചോദിച്ചു "കെട്ടുന്നത് എങ്ങനെ എന്ന് ഓര്‍മയില്ലേ?" അവന്‍ തലകുലുക്കി. അത് അറിയാം എന്നാണോ അതോ ഓര്‍മയില്ല എന്നാണോ എന്ന് ആര്‍ക്കും മനസിലായില്ല.. അപ്പോഴേക്കും അച്ഛന്‍ വന്നു. പരുപാടികള്‍ തുടങ്ങി. അങ്ങനെ താലി കെട്ട് ഇന്‍റെ സമയം ആയി. പെണ്‍കുട്ടി മുട്ട് കുത്തി അവനു കെട്ടാന്‍ പാകത്തിന് കഴുത്ത് ശരി ആക്കി നിന്നു. എല്ലാരും അടുത്ത് കൂടി ചെക്കന്‍റെ "കെട്ട്" കാണാന്‍ . താലി കൊര്‍ത്തിയ   മന്ത്രകോടി സാരിയുടെ നൂല്‍ അവനു കൊടുത്തു. വിരലുകളില്‍ ചിറയ ഒരു വിറ ഉണ്ടായിരുന്നെങ്ങിലും മുഗത്ത്‌ അത് കാണിച്ചില്ല. അവന്‍ കെട്ടി..മുറുക്കി കെട്ടി.. ഇനി ഒരിക്കലും അഴിഞ്ഞു പോരാത്ത വിതത്തില്‍ . അപ്പുറത്ത് "തെറ്റ്" കണ്ടുപിടിക്കാന്‍ നിന്നിരുന്ന ഒരു നാട്ടുകാരന്‍ അപ്പാപ്പന്‍ കുറച്ചു ഉറക്കെ പറഞ്ഞു "കറക്റ്റ് കെട്ട്" . എല്ലാവര്‍ക്കും സമാധാനമായി. അവനു ആശ്വാസവും..

ഞങ്ങള്‍ ചെക്കനേയും പെണ്ണിനേയും സ്വീകരിക്കാന്‍ കുറച്ചു നേരത്തെ തന്നെ വീട്ടില്‍ എത്തി. അപ്പൊ ആര്‍ക്കോ തോന്നി അവരെ "കുരവ" ഇട്ടു സ്വീകരിക്കാം എന്ന്. പക്ഷെ ആര്‍ക്കും "കുരവ" ഇടാന്‍ അറിയില്ല.. ഓരോര്തൃ ഓരോ അഭിപ്രായം പറഞ്ഞു..അങ്ങനെ അവസാനം ഏകദേശം ധാരണ ആയി. ചെക്കന്‍റെ അമ്മാവന്‍ "കുരവ" ഇട്ടു തുടങ്ങും അത് കേട്ടാല്‍ ബാക്കി ഉള്ളവര്‍ ഏറ്റു പിടിക്കണം എന്നാണ് പ്ലാന്‍ . അങ്ങനെ ചെക്കനും പെണ്ണും വീട്ടില്‍ എത്തി. ഗംഭീരമായ വെടികെട്ടു പരുപാടികള്‍ കഴിഞ്ഞു "കുരവ" ഇടേണ്ട സമയം ആയി. പറഞ്ഞത് പോലെ ചെക്കന്‍റെ അമ്മാവന്‍ കുരവ ഇട്ടു. പക്ഷെ ഇട്ടു പരിജയം ഇല്ലാത്തതു കൊണ്ട് പട്ടിക്ക് കല്ലേറ് കൊള്ളുമ്പോള്‍ ഉണ്ടാകുന്ന ഒരു  സൌണ്ട് പോലെ കേട്ടവര്‍ക്കു തോന്നി. മാത്രം അല്ല വേറെ ആരും കുരവ ഇട്ടതും ഇല്ലാ.. ഇടാം എന്ന് പറഞ്ഞിരുന്നവര്‍ എല്ലാവരും  "ഞാന്‍ ഒന്നും അറിഞ്ഞില്ല നാരായണ" എന്നാ മട്ടില്‍ നിന്നു. പണി പാളി എന്ന് മനസിലായപ്പോള്‍ "അമ്മാവന്‍ " മെല്ലെ "വൈന്‍ ഗ്ലാസ്‌ ശരി ആക്കിയില്ലേ" എന്ന് പറഞ്ഞു അകത്തോട്ടു സ്കൂട്ട് ആയി. 

അങ്ങനെ ചെക്കനും പെണ്ണും അകത്തേക്ക് കയറി. അവസാനം പെണ്ണിന്‍റെ വീട്ടു കാര്‍ ഇറങ്ങി. എല്ലാം ഏകദേശം കഴിഞ്ഞു എന്ന് വിചാരിച്ചപ്പോഴാണ് "ഉരുളി കമത്തല്‍ " ചടങ്ങില്ലേ എന്ന് എവിടെന്നോ ഒരു ചോദ്യം. കേട്ടു നിന്ന പലരും ആദ്യമായാണ്  അങ്ങനെ ഒരു ചടങ്ങിനെ കുറിച്ച് കേള്‍ക്കുന്നത് പക്ഷെ തങ്ങളുടെ വിവരം ഇല്ലായ്മ ആയിരക്കും എന്ന് വിചാരിച്ചു എല്ലാവരും  ആ ചടങ്ങ് കാണാന്‍ ആകാംഷയോടെ നോക്കി നിന്നു. മുറ്റത്ത്‌ ഒരു ഉരുളി വെള്ളവും പൂക്കളും  നിറച്ചു വച്ചിട്ടുണ്ട് അത് എടുത്തു കമത്തണം. അതാണ് ചടങ്ങ്. ചെക്കനും പെണ്ണും കൂടി ഒരുമിച്ചു ഉരുളി കമത്തി. എന്തും ഫോട്ടോയില്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍ അതും വിശദമായി പകര്‍ത്തി. അപ്പോഴും ചിലര്‍ക്ക് ഇ ചടങ്ങിനെ കുറിച്ചുള്ള സംശയം മാറിയിട്ടുണ്ടായിരുന്നില്ല. തന്‍റെ വിവരം ഇല്ലായ്മ മറ്റുള്ളവര്‍ അറിഞ്ഞാലും കുഴപ്പമില്ല എന്ന് വിചാരിച്ചു ഒരു ചേട്ടന്‍ ചോദിച്ചു.." അല്ല ഇത് എന്തൂട്ടാ ഇഷ്ട ഇ ഉരുളി കമത്തല്‍? " അപ്പോഴാണ് ഉരുളി കമത്തില്‍ ഇന്‍റെ  കഥ പുറത്തു വരുന്നത്. ഇവരുടെ സമ്മത ദിവസം ഇത് പോലെ ഒരു ഉരുളിയില്‍ വെള്ളവും പൂക്കളും നിറച്ചു  വച്ചിരുന്നു. എല്ലാരും സമ്മതത്തിനു പള്ളിയില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ ഇ ഉരുളി ഏതേലും കള്ളന്മാര് എടുത്തു കൊണ്ട് പോകാതിരിക്കാന്‍ വേണ്ടി ചെക്കന്‍റെ അമ്മായി അത് അകത്തോട്ട് എടുത്ത് വയ്ക്കാന്‍ ഒരു ശ്രമം നടത്തി. വെള്ളം നിറച്ചു ഉരുളി നല്ല കനം ഉള്ളത് കൊണ്ട് പിടി ഒതുങ്ങിയില്ല.. ഉരുളി മറിഞ്ഞു വെള്ളം മുഴുവന്‍ ആ പുതിയ വില പിടിപ്പുള്ള സാരിയിലോട്ടു ആയി. അങ്ങനെ അതിന്‍റെ ഓര്‍മ്മക്കായിട്ടാണ് ഇന്ന് ഇങ്ങനെ ഒരു ചടങ്ങ് ... 

അങ്ങനെ എല്ലാ ചടങ്ങുകളും കഴിഞ്ഞു എല്ലാവരും വീട്ടിനു അകത്തോട്ട് കയറി.. ഫോടോഗ്രാഫര്‍ക്ക് ഒരു ആഗ്രഹം കൂടി.. ചെക്കന്‍ പെണ്ണിനെ എടുത്തു കൊണ്ട് അവരുടെ കിടപ്പ് മുറിയിലോട്ടു പോകണം. കേട്ടതും അവന്‍ ഉടനെ നോ പറഞ്ഞു.. പക്ഷെ ബാക്കി ഉള്ളവരുടെ സമ്മര്‍ദം മൂലം അവനു അതിനു തയ്യാറായി.. അങ്ങനെ അവളെ എടുത്തു അവന്‍ മെല്ലെ റൂമിലോട്ടു.. ആ സമയത്ത് എന്‍റെ മനസ്സില്‍ ഒരു പാട്ട് വന്നു.. 
"അദ്ധ്വാനിക്കുന്നവര്‍ക്കും 
ഭാരം ചുമക്കുന്നവര്‍ക്കും
അത്താണി ആയുള്ലോനെ
കര്‍ത്താവെ യേശു നാഥാ... " 

ഇനി അടുത്ത ഡിസംബര്‍ ..... അതിനുള്ള കാത്തിരിപ്പു ഇന്ന് തുടങ്ങുന്നു....


   




















   








No comments:

Post a Comment