Monday, June 29, 2015

ഒരു ഹോം വർക്ക്‌ പണി..

പണ്ട് മുതലേ ഹോം വർക്ക്‌ നമുക്ക് ഒരു വലിയ പണിയായിരുന്നു. തട്ടിയും മുട്ടിയും സ്കൂൾ കഴിഞ്ഞപ്പോൾ വിചാരിച്ചു രെക്ഷപെട്ടൂ എന്ന്. പക്ഷെ കോളേജിൽ ചെന്നപ്പോൾ ലാബ്‌, എഞ്ചിനീയറിംഗ് ഡ്രോയിംഗ് എന്നൊക്കെ പറഞ്ഞു പിന്നെയും പണി. അവസാനം എല്ലാം കഴിഞ്ഞു ജോലി കിട്ടിയപ്പോൾ ദെ കിടക്കുന്നു.. അവിടെയും ഹോം വർക്ക്‌. ഒരു വ്യത്യാസം ഉള്ളൂ.. ബുകിനു  പകരം ലാപ്ടോപ്പിൽ ആണെന്ന് മാത്രം. ഇവിടെ പുലര്ച്ചെ എന്നോ പാതിരാത്രി എന്നോ ഇല്ല്ല.. പണി തീർതെ  പറ്റൂ.. പഠിക്കുന്ന  സമയത്ത് ആയിരുന്നേൽ..ബുക്ക്‌ മറന്നു എന്നോ, വീട്ടില് കറന്റ്‌ ഇല്ലായിരുന്നോ എന്നൊക്കെ പറയാമായിരുന്നു. ഇപ്പോൾ  അതും നടക്കില്ല. ഇങ്ങനെ ഹോം വർക്ക്‌ ജീവിതത്തിന്റ്റെ അവിഭാജ്യ ഭാഗമായി പോയി കൊണ്ടിരിക്കുമ്പോൾ ആണ് ഹോം വർക്ക്‌ അടുത്ത ഒരു എട്ടിന്റെ പണി തരുന്നത്..

ഏപ്രിൽ 1, 2015. സിഡിന്റെ  നെർസറിയിലെ ആദ്യ ദിവിസം. ഒരു പാട് കരച്ചിലും ബഹളത്തിനും ശേഷം ക്ലാസ്സിൽ കയറ്റി വിട്ടു. പിന്നീടു അതൊരു ഒരു സ്ഥിരം കാര്യാ പരുപാടി ആയി. അങ്ങനെ പരിജയമില്ലാത്ത ഒരു സ്ഥലത്ത്, പരിജയമില്ലാത്ത കുറെ കുട്ടികളുടെ കൂടെ, പരിജയമില്ലാത്ത ഒരു ടീച്ചർ ഒരു പരിജയമില്ലാത്ത ഭാഷ പറയുമ്പോൾ ആരായാലും കരഞ്ഞു പോകും. രണ്ടാഴ്ച യോളം ആ കലാപരുപാടി നീണ്ടു നിന്നു. അതിനു ശേഷം അവനു മനസിലായി കാണും കരഞ്ഞാലും ഇല്ലേലും ഇതൊരു സ്ഥിരം പാരാ ആണെന്ന്. അവന്റെ ആ തിരിച്ചറിവ് ഏറ്റവും ഗുണമായത് ഞങ്ങൾക്കാണ്. സമാധാനമായി ഓഫീസിൽ പോകാം. അല്ലേൽ എന്നും ഒരു ചെറിയ യുദ്ധം കഴിഞ്ഞു അവന്റെ കരയുന്ന മുഖം കണ്ടായിരിക്കും ഓഫീസിൽ  പോക്ക്.

ഒരു ദിവസം അവന്റെ ബാഗ്‌ തുറന്നു നോക്കിയപ്പോൾ ടീച്ചർ ഒരു ബുക്ക്‌ കൊടുത്തു വിട്ടിട്ടുണ്ട് കൂടെ ഒരു കുറിപ്പും. "ഹോം വർക്ക്‌ ഉണ്ട്. ചെയ്യിപ്പിക്കണം എന്ന്".  3 വയസ്സുള്ള കൊച്ചിനെ കൊണ്ട് എഴുതിപ്പിക്കുന്നത് തന്നെ വലിയ ചതി ആണെന്ന് ആലോചിക്കുമ്പോൾ ആണ്, അത് ഹോം വർക്ക്‌ ആയും വരും എന്ന് മനസിലായത്. ഇപ്പോൾ തന്നെ തീർത്തേക്കാം എന്ന് വിചാരിച്ചു പുസ്തകം തുറന്നു അവന്റെ മുന്നില് വച്ച് അവനോടു എഴുതാൻ പറഞ്ഞു. അപ്പോഴാണ് അതിന്റെ "challenge " എത്ര ത്തോളം ഉണ്ടെന്നു എനിക്ക് മനസിലായത്. ഹോം വർക്ക്‌ പുസ്തകത്തിന്റെ മുന്നിൽ ഒന്ന് ഇരുത്താൻ തന്നെ വലിയ സ്കിൽ വേണം എന്ന് മനസിലായി. ഹോം വർക്ക്‌ ചെയ്താൽ ചോക്ലേറ്റ്, കാർട്ടൂണ്‍, പാർക്ക്‌ അങ്ങനെ പല പല ഓഫർ ഉകൾ വഛെങ്ങിലും അതിലൊന്നും അവൻ വീണില്ല. അവന് ആണേൽ വളരെ തന്മയത്തത്തോടെ കയ്യ് വേദനിക്കുന്നു, വിശക്കുന്നു, ഉറക്കം വരുന്നു എനൊക്കെ ഉള്ള കാരണങ്ങൾ നമ്മളോടും പറഞ്ഞു. നമ്മൾ ചെറുപ്പത്തിൽ പറഞ്ഞ കാരണങ്ങൾ നമ്മളോട് തന്നെ പറയുമ്പോൾ ഒരു അതിശയം തോന്നിയെങ്ങിലും നമ്മളും വിട്ടു കൊടുത്തില്ല. എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നപ്പോൾ ഒരു കാര്യം എനിക്ക് വളരെ കൃത്യമായി മനസിലായി. ഹോം വർക്ക്‌ ഇന്റെ പണി അടുത്ത് ഒന്നും അവസാനിക്കില്ല എന്ന്.